Olympics Top News

ടോകിയോ ഒളിമ്പിക്സ്; അമേരിക്ക ജേതാക്കൾ; ഇന്ത്യക്ക് 48 ആം സ്ഥാനം

August 8, 2021

author:

ടോകിയോ ഒളിമ്പിക്സ്; അമേരിക്ക ജേതാക്കൾ; ഇന്ത്യക്ക് 48 ആം സ്ഥാനം

ടോകിയോ ഒളിമ്പിക്സ് 2020 സമാപിക്കുമ്പോൾ അമേരിക്ക ജേതാക്കളായി. 113 മെഡലുകൾ നേടിയാണ് അമേരിക്ക ജേതാക്കളായത്. ഇതിൽ 39 സ്വർണവും, 41 വെള്ളിയും, 33 വെങ്കലവും ഉൾപ്പടെയാണ് നേട്ടം. മെഡൽ വേട്ടയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അമേരിക്കയും ചൈനയും തമ്മിൽ നടന്നത്. 38 സ്വർണം, 32 വെള്ളി, 18 വെങ്കലം ഉൾപ്പടെ 88 മെഡലുകൾ നേടി രണ്ടാം സ്ഥാനത്തെത്തി.

ആതിഥേയരായ ജപ്പാൻ മൂന്നാം സ്ഥാനം നേടി. 27 സ്വർണം, 14 വെള്ളി, 17 വെങ്കലമുൾപ്പടെ 58 മെഡൽ നേടി. 2012 ലണ്ടൻ ഒളിമ്പിക്സിനു ശേഷം ആദ്യമായാണ് ഇത്രെയും മെഡൽ നേടുന്നത്. അന്ന് 6 മെഡൽ ആയിരുന്നു നേടിയത്. ഇത്തവണ ഒരു സ്വർണവും, 2 വെള്ളിയും, 4 വെങ്കലവും ഉൾപ്പടെ 7 ആയി മെഡൽ നേട്ടമുയർന്നു.

Leave a comment