ഇന്ത്യൻ ജയം 157 റൺസ് അകലെ
ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കാൻ ഇനി 157 റൺസ് കൂടി വേണം. രണ്ടാം ഇന്നിങ്സിൽ 209 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യ കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എടുത്തിട്ടുണ്ട്. 26 റൺസിനു രാഹുൽ പുറത്തായപ്പോൾ 12 വീതം റൺസ് എടുത്ത് രോഹിത്തും പൂജാരയും ആണ് ക്രീസിൽ.
നേരത്തെ രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു ജോ റൂട്ട് സെഞ്ച്വറി നേടി. സാം കറൻ 32 റൺസ് നേടിയപ്പോൾ 30 റൺസ് ജോണി ബൈർസ്ട്രോ നേടി മികച്ച പിന്തുണ നൽകി. ഇന്ത്യക്ക് വേണ്ടി ജസ്പിരിറ്റ് ബുമ്ര 5 വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, ശർദുൽ താക്കൂർ എന്നിവർ 2 വിക്കറ്റും, മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 183 റൺസിന് ഓൾഔട്ട് ആയിരുന്നു. ബുമ്ര 4 വിക്കറ്റും, ഷമി 3 വിക്കറ്റും, താക്കൂർ രണ്ടും, സിറാജ് ഒരു വിക്കറ്റും നേടി. ഒന്നാമിന്നിങ്സിൽ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 278 റൺസ് നേടാനായി. 84 റൺസോടെ രാഹുലും,56 റൺസ് നേടി ജഡേജയും തിളങ്ങിയപ്പോൾ, ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് അൻഡേഴ്സൺ 4 വിക്കറ്റും, ഓല്ലി റോബിൻസൺ 5 വികാറ്റ് നേട്ടവും നേടി.






































