ഒളിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ വക സമ്മാനം
ടോകിയോ ഒളിമ്പിക്സ് ഇന്ന് അവസാനിക്കാനിരിക്കെ മെഡൽ നേടിയ ഇന്ത്യൻ തരങ്ങൾക്ക് ബിസിസിഐ വക സമ്മാനം. സ്വർണം നേടി രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ നീരജ് ചോപ്രക്ക് ഒരു കോടി രൂപ ആണ് സമ്മാനം.
വെള്ളിമെഡൽ നേട്ടവുമായി തിളങ്ങിയ മീരഭായ് ചാനുവിനും, രവികുമാർ ദാഹിയാക്കും അൻപത് ലക്ഷം രൂപ വീതവും നൽകും. വെങ്കല മെഡൽ നേടിയ പി വി സിന്ധു, ലോവലീന ബോർഗോഹൈൻ, ബജരംഗ് പുനിയാ എന്നിവർക്ക് 25 ലക്ഷവും ബിസിസിഐ വാഗ്ദാനം ചെയ്തു. 41 പതിറ്റാണ്ടുകൾക്ക് ശേഷം ഒളിംപിക്സിൽ മെഡൽ നേടിയ പുരുഷ ഹോക്കി ടീമിന് 1.25 കോടിയാണ് സമ്മാനം. വെങ്കലമാണ് പുരുഷ ഹോക്കി ടീം നേടിയത്.






































