Olympics Top News

ഇടിക്കൂട്ടിൽ വെങ്കലതിളക്കത്തിൽ ബജരംഗ് പുനിയ

August 7, 2021

author:

ഇടിക്കൂട്ടിൽ വെങ്കലതിളക്കത്തിൽ ബജരംഗ് പുനിയ

ടോകിയോ ഒളിമ്പിക്സ് ഗുസ്തിയില്‍ കസഖ് താരത്തെ പരാജയപ്പെടുത്തി ബജറംഗ്‌ പൂനിയ വെങ്കലം നേടി. 65 കിലോ വിഭാഗത്തില്‍ എതിരാളിയെ 8-0 ന് പരാജയപ്പെടുത്തിയാണ് ബജറംഗ്‌ പൂനിയയുടെ മെഡല്‍ നേട്ടം. 2018 മുതല്‍ എല്ലാ പ്രധാന ചാംപ്യന്‍ഷിപ്പുകളിലും മെഡല്‍ നേടിയിട്ടുള്ള താരമാണ് ബജറംഗ്‌ പൂനിയ.

 

ക്വാര്‍ട്ടറില്‍ ഇറാന്‍ താരം മൊര്‍ത്തേസ ഗിയാസിയെ തോല്‍പിച്ചാണ് ഇന്ത്യന്‍ താരം സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ പരാജയപ്പെട്ട താരം മൂന്നാം മെഡലിനായുള്ള പോരാട്ടത്തിലേക്ക് എത്തുകയായിരുന്നു. സെമിഫൈനലില്‍ റിയോ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ അസര്‍ബൈജാന്റെ ഹാജി അലിയായിരുന്നു ബജ്‌റംഗ് പൂനിയയുടെ എതിരാളി.

Leave a comment