Cricket Cricket-International Top News

ടി 20 പരമ്പര നേടാന്‍ പാക്കിസ്ഥാന്‍

August 3, 2021

ടി 20 പരമ്പര നേടാന്‍ പാക്കിസ്ഥാന്‍

വെസ്റ്റ് ഇൻഡീസ് vs പാകിസ്ഥാൻ ടി 20 പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടരക്ക് ഇരുവരും വെസ്റ്റ് ഇന്‍ഡീസ് ഗ്രൗണ്ടായ പ്രോമിനെനെസ് സ്റ്റേഡിയത്തില്‍ കളിക്കും.ആദ്യത്തെയും മൂന്നാമത്തെയും കളി മഴയിൽ ഒലിച്ചുപോയപ്പോള്‍ രണ്ടാം മത്സരം പാക്കിസ്ഥാന്‍ ഏഴു റണ്‍സിനു ജയിച്ചിരുന്നു.

ടി 20 യിൽ പാകിസ്ഥാൻ അപകടകരമായ ഒരു ടീമായി മാറുന്നുണ്ട്.ഈ ഫോർമാറ്റിലെ ബൗളിംഗ് പവർഹൗസാണ് അവർ, വെസ്റ്റ് ഇൻഡീസിലെ സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളിൽ പോലും മികച്ച ബാറ്റിംഗ് ലൈനപ്പുകളിലൊന്നിനെതിരെ ഒരു മിതമായ ടോട്ടൽ പ്രതിരോധിക്കാന്‍ അവര്‍ക്കുള്ള കഴിവ് ഇതിനു തെളിവ് ആകുന്നു.ഇന്നത്തെ അവസാന ടി20 മത്സരത്തിന് ശേഷം 12 ആം തീയതി 2 മത്സരങ്ങള്‍ ഉള്ള ടെസ്റ്റ്‌ പരമ്പരക്ക് ഇരു ടീമുകളും തയ്യാര്‍ ആകും.

Leave a comment