ശ്രീലങ്കൻ പേസർ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
ശ്രീലങ്കൻ പേസർ ഇസുരു ഉദാന ശനിയാഴ്ച അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. “അടുത്ത തലമുറയിലെ കളിക്കാർക്കായി എനിക്ക് വഴിമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” ഉദാന ശ്രീലങ്ക ക്രിക്കറ്റിനോട് തന്റെ തീരുമാനം അറിയിച്ചു.
“ഞാൻ അഭിമാനത്തോടെയും അഭിനിവേശത്തോടെയുമാണ്, ഞാൻ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് സേവിച്ചത് അളവറ്റ പ്രതിബദ്ധതയോടെയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.ശ്രീലങ്കയിലെ വൈറ്റ് ബോൾ ടീമുകളിൽ വിലപ്പെട്ട കളിക്കാരനായിരുന്ന ഉദാനയുടെ ഭാവി ജീവിതത്തിനു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആശംസ അറിയിച്ചു.ശ്രീലങ്കയ്ക്കായി ഉദാന 21 ഏകദിനങ്ങളും 35 ടി 20 കളും കളിച്ചു, രണ്ട് ഫോർമാറ്റുകളിലും 45 വിക്കറ്റുകൾ വീഴ്ത്തി. ഇടത് കൈ പേസർ അടുത്തിടെ ഇന്ത്യക്കെതിരായ ടി 20 പരമ്പരയിൽ കളിച്ചിരുന്നു എങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ അദ്ദേഹത്തിന് ആയില്ല.






































