Olympics Top News

ബോക്സിങ്ങിൽ ഇന്ത്യക്ക് നിരാശ; മേരി കോം പുറത്ത്

July 29, 2021

author:

ബോക്സിങ്ങിൽ ഇന്ത്യക്ക് നിരാശ; മേരി കോം പുറത്ത്

ടോകിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് നിരാശ. മെഡൽ പ്രതീക്ഷയായ മേരി കോം പുറത്തായി. കൊളമ്പിയൻ താരമായ ഇന്ഗ്രിറ്റ് ലോറെന വലൻസിയയോട് ആണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടം നടന്ന മത്സരത്തിൽ 3-2 നാണ് കൊളമ്പിയൻ താരം ജയം നേടിയത്.

ആറുവട്ടം ലോകചാമ്പ്യനായ 38 കാരി മേരി കോമിന് ഇത് അവസാന ഒളിമ്പിക്സ് കൂടി ആണ്. 2012 ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്നു.നേരത്തെ സതീഷ് കുമാറും പൂജാ റാണിയും ലവ്‌ലിന ബോര്‍ഗോഹെയ്‌നും ബോക്‌സിങ് ക്വാര്‍ട്ടറിലെത്തിയിരുന്നു.

Leave a comment