Cricket Cricket-International Top News

ശ്രീലങ്കക്കെതിരെ പരമ്പര നേടാന്‍ ഇന്ത്യ

July 27, 2021

ശ്രീലങ്കക്കെതിരെ പരമ്പര നേടാന്‍ ഇന്ത്യ

ചൊവ്വാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ വിജയിച്ചുകൊണ്ട് ശ്രീലങ്കയ്‌ക്കെതിരായ ടി 20 അന്താരാഷ്ട്ര പരമ്പര നേടാന്‍ ഇന്ന് ഇന്ത്യ ഇറങ്ങും.ഓപ്പണിംഗ് മൽസരത്തിൽ ശ്രീലങ്കയെ 38 റൺസിന് തോൽപ്പിച്ചിരുന്നു  ഇന്ത്യ.ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീമില്‍ ഇടം നേടിയ ഷാ,സൂര്യ കുമാര്‍ യാദവ് എന്നിവരെ ഇന്നത്തെ മത്സരത്തില്‍ മാറ്റുമോ എന്ന് കണ്ടു അറിയണം.ഇന്നത്തെ മത്സരത്തില്‍ കളിച്ചതിനു ശേഷം അവസാന മത്സരത്തില്‍ ഇരുവര്‍ക്കും ടീം വിശ്രമം അനുവദിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് കോളോമ്പോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.മലയാളി താരം ആയ സഞ്ചു സാംസന് തന്‍റെ പ്രതിഭ തെളിയിക്കാന്‍ പറ്റിയ ഇതിലും മികച്ച അവസരം വേറെ ഇല്ല.

Leave a comment