സുര്യയുടെ മാസ്റ്റര്‍ ക്ലാസ് ബാറ്റിംഗ് എന്നെ അത്ഭുതപ്പെടുത്തുന്നു – ധവാന്
ഞായറാഴ്ച നടന്ന ആദ്യ ടി 20 ഇന്റർനാഷണലിൽ ശ്രീലങ്കയ്ക്കെതിരെ 38 റൺസിന്റെ തകർപ്പൻ ജയം നേടിയതിനു ശേഷം മാധ്യമങ്ങളെ കണ്ട ശിഖര്‍ ധവാന് തന്റെ സഹ താരം സുര്യ കുമാര്‍ യാദവിനെ പുകഴ്ത്തി സംസാരിച്ചു.34 പന്തിൽ നിന്ന് 50 റൺസ് നേടിയ സൂര്യ ഇന്ത്യന്‍ ഇനിങ്ങ്സിനു ഭദ്രത നല്കുന്നതില് വിജയം നേടുകയും ചെയ്തു.
“അദ്ദേഹം (സൂര്യ) ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹം ബാറ്റ് ചെയ്യുന്നത് ഞാന്‍ വളരെ ഏറെ ആസ്വദിക്കുന്നു.എന്റെ മേല്‍ ഉള്ള സമ്മര്‍ദം അദ്ദേഹം ഒഴിവാക്കി.അദ്ദേഹത്തിന്റെ അളന്നു മുറിച്ചുള്ള ഷോട്ടുകള്‍ ഓരോന്നും കാണാന്‍ തന്നെ അതിശയകരം ആണ്.”അദ്ദേഹം പറഞ്ഞു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിചാരിച്ച അത്രക്ക് റണസ് നേടിയില്ല എന്നും എന്നാല്‍ അത് റിക്കവറി ചെയ്യാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്നും ധവാന് കൂട്ടിച്ചേര്‍ത്തു.






































