Olympics Top News

മെഡൽ വേട്ടയിൽ മുന്നിൽ ചൈന തന്നെ!!

July 26, 2021

author:

മെഡൽ വേട്ടയിൽ മുന്നിൽ ചൈന തന്നെ!!

ടോകിയോ ഒളിമ്പിക്സ് മെഡൽ വേട്ടയിൽ ചൈന മുന്നേറ്റം തുടരുന്നു. 23 ജൂലൈയിൽ തുടങ്ങി ഓഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്സ് നടക്കുന്നത്. 6 സ്വർണവും രണ്ട് വെള്ളിയും 5 വെങ്കലവും ഉൾപ്പടെ 13 മെഡലുകൾ ആണ് ചൈന ഇതുവരെ നേടിയിരിക്കുന്നത്.

തൊട്ടുപിറകിൽ ജപ്പാൻ ആണ് ആറു സ്വർണവും ഓരോ വെള്ളിയും വെങ്കലവും ഉൾപ്പടെ 8 മെഡലുകൾ. മൂന്നാം സ്ഥാനത്ത് യു എസ് 5 സ്വർണവും മൂന്ന് വെള്ളി 4 വെങ്കലം ഉൾപ്പടെ 12 മെഡലുകൾ നേടി പിന്നാലെ ഉണ്ട്‌. ഒരു വെള്ളിമെഡൽ മാത്രമുള്ള ഇന്ത്യ നിലവിൽ 25 ആം സ്ഥാനത്താണ്. ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് മീരഭായ് ചാനു ആണ്. ഓസ്ട്രേലിയ നാലും സൗത്ത് കൊറിയ, റഷ്യ, ഇറ്റലി, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് എന്നി രാജ്യങ്ങൾ ആദ്യ പത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

Leave a comment