അയര്‍ലണ്ടിനെതിരെ ആദ്യ ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ജയം
തിങ്കളാഴ്ച ഡബ്ലിനിൽ നടന്ന മൂന്ന് മത്സരങ്ങളുള്ള ട്വന്റി -20 ഇന്റർനാഷണൽ (ടി 20 ഐ) പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക 33 റൺസിന് അയർലൻഡിനെ പരാജയപ്പെടുത്തി.ആഫ്രിക്കന്‍ സ്പിന്നർ തബ്രായ്സ് ഷംസി നാല് വിക്കറ്റ് നേടി.
റോസ് നേടി സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിന് അയര്‍ലണ്ട് പറഞ്ഞയച്ചു.ദക്ഷിണാഫ്രിക്ക 20 ഓവറിൽ 165-7 എന്ന നിലയിലെത്തി.ഐദീന്‍ മാര്‍ക്കം,ഡേവിഡ് മില്ലര്‍ എന്നിവരുടെ ചെറുത് നില്പ് ആണ് അവരെ തരക്കേടില്ലാത്ത ഒരു സ്കോറിലേക്ക് നയിച്ചത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലണ്ട് തുടക്കത്തില്‍ തന്നെ കൂപ്പുകുത്തി.അഞ്ചു വിക്കറ്റ് നഷ്ട്ടത്തില്‍ 46 റണസ് നേടിയ അവരെ നൂറു കടത്തിയത് 36 റണസ് നേടിയ ഹാരി ഹെക്ക്ടരുടെ ചെറുത് നില്പാണ്.അവസാനം ഇരുപത് ഓവര്‍ പൂര്‍ത്തി ആയപ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 132 റണസ് നേടാന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളു.






































