രാഷ്ട്രീയ കുപ്പയത്തിനുള്ളിലെ ഫുട്ബോൾ ആരാധകർ
ഞായറാഴ്ച പുലർച്ചെ നടക്കാൻ പോകുന്ന കോപ്പ അമേരിക്ക ഫൈനലിൽ അർജൻ്റീന യോഗ്യത നേടിയതോടെ കേരളത്തിലെ കാൽ പന്ത് കളിക്കാർ ആവേശത്തിലാണ്. ബ്രസീൽ അർജൻ്റീന സ്വപ്ന ഫൈനലിന് ആണ് മാറക്കാനാ ഒരുങ്ങുന്നത്.
പ്രഖ്യാപിത അർജൻ്റീന ആരാധകൻ ആയ മുൻ മന്ത്രി എം എം മണി ” അപ്പോ ഫൈനലിൽ കാണാം ബ്രസീലേ ” എന്നായിരുന്നു സെമി ഫൈനൽ മത്സരത്തിന് ശേഷം ഫേസ്ബുക്കിൽ കുറിച്ചത്.
” കോപ്പ അമേരിക്ക ഫൈനലിൽ തീപാറും.. ബ്രസീൽ അർജൻ്റീനയെ നേരിടും , മണി ആശാനെ അപ്പോ മാറക്കാനയിൽ കാണാം” എന്നാണ് കടുത്ത ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി കൂടി ആയ ബി ശിവൻകുട്ടി മറുപടി നൽകിയത്.
” ചരിത്രമുറങ്ങുന്ന മാറക്കാനയിൽ പുതിയ ഫുട്ബാൾ ചരിത്രം കുറിക്കും ” എന്നാണ് മണി ആശാനെ മെൻഷൻ ചെയ്ത് മുൻ മന്ത്രി കടകം പള്ളി സുരേന്ദ്രൻ എഴുതിയത്.






































