മിതാലി രാജ് റാങ്കിങ്ങിൽ ഒന്നാമത്
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് ഏകദിന വിമൻസ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനം ആണ് മിതാലിയെ ഒന്നാമത് എത്താൻ സഹായിച്ചത്.
രണ്ട് അർത്ഥ സെഞ്ചുറിയോട് മിതാലീ പരമ്പരയിൽ തിളങ്ങി എങ്കിലും 2-1 ന് ഇന്ത്യക്ക് പരമ്പര നഷ്ടമായി. 2018 ഫെബ്രുവരിയിൽ ആണ് ഇതിനു മുൻപ് മിതാലി ഒന്നാമത് എത്തിയത്.






































