Top News transfer news

മെസിയ്ക്കായി വല വിരിച്ച് പി എസ് ജി

July 3, 2021

author:

മെസിയ്ക്കായി വല വിരിച്ച് പി എസ് ജി

പതിനേഴ് വർഷത്തിനിടെ ആദ്യമായി മെസി ബാർസിലോണ താരമല്ലാത്ത ദിവസങ്ങൾ ആണ് കടന്നു പോകുന്നത്. ജൂൺ 30 ന് കരാർ അവസാനിച്ച മെസിയുമായി ഇത് വരെ കോൺട്രാക്ട് പുതുക്കാൻ ബർസിലോണയ്ക്കു കഴിയാത്തതിനാൽ ആരാധകർക്കും അത് ആശങ്കയുടെ നിമിഴങ്ങൾ നൽകുന്നു.

യൂറോപ്പ്യൻ ഫുട്ബോളിലെ പ്രധാന സാമ്പത്തിക ശക്തിയായ പി എസ് ജി താരത്തിന് വേണ്ടി ഓഫർ നൽകി എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

പി എസ് ജി യുടെ വമ്പൻ ഓഫറിലും പതറാതെ മെസി പുതിയ കരാർ ഒപ്പിടും എന്ന് തന്നെയാണ് ബാർസിലോണ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a comment