ഇന്ത്യ 217 നു ഓൾ ഔട്ട്; ജെമീസണ് 5 വിക്കറ്റ്
വാഗ്നരും പ്രതീക്ഷിച്ച സ്കോർ കണ്ടെത്താനാകാതെ ഇന്ത്യൻ ബാറ്റിംഗ് നിരക്ക് മടക്കം. കുറഞ്ഞത് ഒരു 250 റൺസ് ടാർഗറ്റ് ചെയ്ത ടീം ഇന്ത്യ 217 റൺസിന് കിവി ബൗളർമാരുടെ മുന്നിൽ മട്ട് മടക്കി. 49 റൺസ് എടുത്ത രഹാനെ, 44 റൺസ് എടുത്ത ക്യാപ്റ്റൻ കോഹ്‌ലി, എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ തിളങ്ങാൻ സാധിച്ചുള്ളൂ. രോഹിതും ഗില്ലും നൽകിയ നല്ല തുടക്കം പ്രയോജനപ്പെടുത്താൻ സാധിക്കാഞ്ഞതിൽ ടീം ഇന്ത്യക്ക് സ്വയം പഴിക്കാം.
22 ഓവറിൽ 36 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് എടുത്ത, കയിൽ ജെമീസൺ ആണ് കിവികളുടെ താരം. ഇതിൽ 12 ഓവറുകൾ മെയ്ഡനും ആയിരുന്നു.വാഗ്നർ, ബൗൾട്ട് എന്നിവർ ഈരണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സൗത്തീക്ക് ഒരു വിക്കറ്റും ലഭിച്ചു.






































