ഈ മത്സരത്തിന് ഒരു വിജയ ശില്പി ഉണ്ടെങ്കിൽ അത് പോഗ്ബ മാത്രമായിരിക്കും
മുകളിൽ കാണുന്നത് ഫ്രാസിന്റെ ഗോളിലേക്ക് വഴി വെച്ച മുന്നേറ്റം പോഗ്ബ തുടക്കം കുറിക്കുന്നതാണ്. പക്ഷെ പാസ് ലഭിച്ച ആൾ ചിത്രത്തിലെ ഇല്ല. പോഗ്ബ എന്ന സ്വപ്ന ദർഷി ലോകത്തിനു മുമ്പിൽ ഒരിക്കൽ കൂടി അനാവരണം ചെയ്യപ്പെട്ട നിമിഷമായിരുന്നു അത്. ജർമൻ ഡിഫെൻസിനെ കീറി മുറിച്ച ആ പാസ് ലഭിച്ച ഹെർനാഡ്സ് തൊടുത്ത ക്രോസ്സ് ആണ് ഹുമ്മൽസിന്റെ ഓൺ ഗോളിൽ കലാശിച്ചത്.
പോഗ്ബ – കാന്റെ കൂട്ടുകെട്ടാണ് ഫ്രാസിന്റെ നട്ടെല്ല്. അവർ ഒരുമിച്ചറിഞ്ഞിയ കഴിഞ്ഞ 28 മത്സരങ്ങളിൽ ഫ്രാൻസ് പരാജയം എന്താന്ന് അറിഞ്ഞിട്ടില്ല. എന്നാൽ ഇന്നലെ കാന്റെയെ പിൻ സീറ്റിലേക്ക് ഇരുത്തിയ പ്രകടനമാണ് പോഗ്ബ കാഴ്ച്ച വെച്ചത്. ഏറ്റവും കൂടുതൽ ഇന്റർസെപ്ഷൻ നടത്തിയ താരം [3 times], ഏറ്റവും കൂടുതൽ പൊസഷൻ തിരിച്ചു നേടിയ താരം [12 times], ഏറ്റവും കൂടുതൽ ഏരിയൽ ഡ്യൂവൽ വിജയിച്ച താരവും [3 times] പോഗ്ബ തന്നെ. ഈ പ്രധിരോധ പ്രവത്തനത്തിലിടയിലും അദ്ദേഹം നടത്തിയ നീക്കങ്ങളും പാസ്സുകളുമാണ് ഫ്രഞ്ച് ആക്രമണനിരക്കും കൈമുതലായത്.
ഈ മത്സരത്തിന് ഒരു വിജയ ശില്പി ഉണ്ടെങ്കിൽ അത് പോഗ്ബ മാത്രമായിരിക്കും. തന്റെ സ്കിൽ, ഉൾകാഴ്ച്ച, കായിക ക്ഷമത എന്നീ മൂന്ന് കഴിവുകൾ അതി മനോഹരമായി കോർത്തിണക്കി മധ്യനിരയിൽ പൂർണ മേധാവിത്വം അദ്ദേഹം പുലർത്തി. പിഴവുകൾ വരുത്താത്ത പ്രതിരോധവും, പിന്നെ സാക്ഷാൽ എൻകോളോ കാന്റെയും, അദ്ദേഹത്തെ ഗ്രൗണ്ടിൽ അഴിഞ്ഞാടാൻ അനുവദിച്ചു. പോഗ്ബ നിറഞ്ഞാടിയപ്പോൾ ക്രൂസും ഗുൻഡോവാനും എല്ലാം ഒരു പരിധി വരെ നോക്കു കുത്തിയായി. അദ്ദേഹത്തിന്റെ ഡ്രിബിളിംഗും, നീളം കൂടിയ പാസ്സുകളും ഫ്രാൻസിന് കാര്യങ്ങൾ എളുപ്പമാക്കി മാറ്റി.






































