Cricket Cricket-International Top News

ഇംഗ്ലണ്ട് vs ന്യൂസ്ലാന്‍ഡ്‌ ടെസ്റ്റ്‌ പരമ്പര;ആദ്യ ദിനത്തില്‍ മുന്‍‌തൂക്കം ന്യൂസ്ലാണ്ടിന്

June 3, 2021

ഇംഗ്ലണ്ട് vs ന്യൂസ്ലാന്‍ഡ്‌ ടെസ്റ്റ്‌ പരമ്പര;ആദ്യ ദിനത്തില്‍ മുന്‍‌തൂക്കം ന്യൂസ്ലാണ്ടിന്

ലോര്‍ഡ്സില്‍ നടക്കുന്ന ഇംഗ്ലണ്ട് ന്യൂസ്ലാന്‍ഡ്‌ ആദ്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ ദിനത്തില്‍ മികച്ച തുടക്കം കാഴ്ചവെച്ച്‌ ന്യൂസ്ലാന്‍ഡ്‌.ടോസ് നേടിയ കിവികള്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോള്‍  86 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ 246 റണസ് നേടി അവര്‍.സെഞ്ചുറി നേടി കൊണ്ട് പുറത്താവാതെ ക്രീസില്‍ തുടരുന്ന ഓപ്പണര്‍ ടെവോണ്‍ കോണ്വേ ആണ് കിവി ഇനിങ്ങ്സിന്റെ അടിത്തറ.

114 റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ട്ടം എന്ന നിലയില്‍ നിന്നും ന്യൂസ്ലാണ്ടിനെ പിടിച്ചുയര്‍ത്തിയത്  കോണ്വേ – ഹെന്രി നിക്കോളാസ് കൂട്ടുകെട്ട് ആണ്.അര്‍ദ്ധ ശതകം തികക്കാന്‍ ഹെന്രിക്ക് ഇനി വെറും 4 റണസ് കൂടിയേ ബാക്കിയുള്ളൂ.ഇംഗ്ലണ്ട് ബോളിംഗ് നിരയില്‍ വിക്കറ്റ് നേടാന്‍ ആയത് രണ്ടു പേര്‍ക്ക് മാത്രം ആണ്,ആണ്ടേഴ്സന്‍(1),ഒലി റോബിന്‍സന്‍ (2).

 

Leave a comment