ചരിത്രം വഴിമാറുമോ സിറ്റിക്ക് മുമ്പിൽ
2000ത്തിനു ശേഷം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലുകൾക്ക് ഒരു പ്രത്യേകത ഉണ്ട്. ആദ്യമായി ഫൈനലിൽ കളിച്ച എല്ലാ ടീമുകളും തോറ്റിരിക്കുന്നു എന്നുള്ളതാണ് ആ പ്രത്യേകത. ഇവരെല്ലാം അതിന്റെ ഉദേഹരണങ്ങൾ ആണ് – വലൻസിയ[2000], മൊണാക്കോ[2004], ആഴ്സണൽ[2006], ചെൽസി[2008], അത്ലറ്റികോ മാഡ്രിഡ്[2014], ടോട്ടൻഹാം[2019], പി.എസ്.ജി[2020]. ഇതേ സ്ഥാനത്താണ് ലോകത്തിന്റെ നെറുകയിൽ എത്താൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും.
ചരിത്രത്തെ തള്ളി മാറ്റാൻ സിറ്റിക്കും ഗാർഡിയോളയും ശ്രമിക്കും എന്ന് തീർച്ച. അയൽവാസികളായ യുണൈറ്റഡിന്റെ നിഴലിൽ നിന്ന് പുറത്ത് കടക്കാൻ സിറ്റിക്ക് ഈ കിരീടം അനിവാര്യം. ബാഴ്സ വിട്ടതിന് ശേഷം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം ഗാർഡിയോളയും നേടിയിട്ടില്ല. മെസ്സി ഉള്ളത് കൊണ്ട് മാത്രം നേടിയ നേട്ടങ്ങൾ എന്ന് വിമർശിക്കുന്നവരുടെ മുമ്പിൽ നിവർന്ന് നില്ക്കാൻ അദ്ദേഹത്തിനും വിജയം അനിവാര്യം. കണ്ടറിയണം ചരിത്രം അവർക്ക് മുമ്പിൽ വഴി മാറുമോ എന്ന്.






































