ജിറൂഡ് മിലാനിലേക്കോ?
പ്രായാധിഖ്യം കൊണ്ടും ടിമോ വെർണർ, കൈ ഹാവേർട്സ് എന്നിവരുടെ വരവ് കൊണ്ടും ചെൽസി ടീമിൽ അധികപ്പറ്റായി മാറിയ താരമാണ് ഫ്രാൻസിന്റെ ഒലിവർ ജിറൂഡ്. ഈ ജൂണിൽ അദ്ദേഹവും ചെൽസിയും തമ്മിലുള്ള കരാറും അവസാനിക്കും. ആ സാഹചര്യത്തിലാണ് താരത്തിന് മേൽ എ.സി.മിലാന് താല്പര്യം ഉണ്ട് എന്ന് മിലാൻ 24 ന്യൂസ് റിപ്പോർട്ട് ചെയുന്നത്.
സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് ഒരു പകരക്കാരനായിട്ടാണ് മിലാൻ ജിറൂഡിനെ കണക്കാക്കുന്നത്. താരം ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഒരുങ്ങുന്നതിനാൽ, മെയ് 30 നു ശേഷം കാര്യങ്ങൾ പരസ്യമാക്കാനാണ് ഇരു വിഭാഗത്തിന്റെയും തീരുമാനം. ഒരു വര്ഷം 3.5 മില്യൺ യൂറോ എന്ന വേതനത്തിന് താരത്തിന്റെ ഏജന്റും ക്ലബും തമ്മിൽ ധാരണയായി എന്നും റിപ്പോർട്ട് വരുന്നു. 2018 ൽ ചെൽസിയിൽ എത്തിയ ജിറൂഡ് 119 മത്സരങ്ങളിൽ നിന്ന് 39 ഗോളും 14 അസിസ്റ്റും ക്ലബ്ബിനായി സംഭാവന ചെയ്തിട്ടുണ്ട്.






































