ആദ്യ ഏകദിനം നേടി ബംഗ്ലാദേശ്
തങ്ങളുടെ നാട്ടില്‍ നടക്കുന്ന ആദ്യ ശ്രീലങ്കന്‍ ഏകദിനത്തില്‍ ജയം നേടി കൊണ്ട് മികച്ച തുടക്കമാണ് ബംഗ്ലാദേശ് കാഴ്ച്ചവച്ചത്.33റണ്‍സിനാണ് ബംഗ്ലാദേശ് വിജയം നേടിയത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 50 ഓവറില്‍ 257 റണ്‍സ് നേടി.87പന്തില്‍ നിന്നും 84 റണസ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ബംഗ്ലാദേശ് ടീമില്‍ ടോപ് സ്കോറര്‍.അര്‍ദ്ധ ശതകം തികച്ച മഹ്മുധുള്ളയും കൂടിയാണ് ബംഗ്ലാദേസിനെ ഒരു ഡിസന്റ് ടോട്ടലിലേക്ക് നയിച്ചത്.
മറുപടി ബാറ്റിങ്ങിന്ഇറങ്ങിയ ശ്രീലങ്ക തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞു.ശ്രീലങ്കന്‍ ബാറിംഗ് നിരയില്‍ ആകെ പിടിച്ചു നിന്നത് വാനിന്ടു ഹസരിങ്ങ മാത്രം ആണ്.അദ്ദേഹത്തിനെ ഔട്ട് ആക്കിയതോടെ ബംഗ്ലാദേശ് ദൗത്യം പൂര്‍ണം.നാളെയാണ് രണ്ടാം ഏകദിനം.അതിലും ജയം നേടാന്‍ ആയാല്‍ ബംഗ്ലാദേശിനു പരമ്പര സ്വന്തമാക്കാം.






































