Editorial Foot Ball Top News

വിടവാങ്ങലിനു ഒരുങ്ങി സെർജിയോ അഗ്വേറൊ

May 23, 2021

വിടവാങ്ങലിനു ഒരുങ്ങി സെർജിയോ അഗ്വേറൊ

ഏറ്റവും നാടകിയമായ കിരീട പോരാട്ടത്തിലെ നായകൻ പ്രീമിയർ ലീഗിനോട് വിട പറയുന്നു. ഒരു കിരീടം എന്ന മാഞ്ചസ്റ്റർ സിറ്റിയുടെ 34 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടവൻ. 4 പ്രീമിയർ ലീഗും ഒരു എഫ്.എ കപ്പും നീലക്കുപ്പായത്തിൽ നേടിയിട്ട്, സിറ്റി ആരാധകരുടെ മനസ്സിലെ ബിംബമായി തീർന്നിട്ട്, തല ഉയർത്തിയുള്ള ആ വിടവാങ്ങൽ വികാരഭരിതമാണ്. ചാമ്പ്യൻ പട്ടം നേടിയിട്ട്, ലീഗിലെ അവസാന മത്സരത്തിന് ഇറങ്ങാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. ഇനി അവശേഷിക്കുന്നത് ചാമ്പ്യൻസ് ലീഗെന്ന സ്വപ്നം മാത്രം. അതും നേടാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിക്കട്ടെ.

ക്യു.പി.ആറിനെതിരെ നേടിയ ഗോളിന് ശേഷം മാർട്ടിൻ ടെയ്‌ലർ പറഞ്ഞ വാക്കുകൾ കടം എടുക്കുന്നു – ” I swear Manchester City will never see anyone like him again”

Leave a comment