എതിരാളികളുടെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യ മിടുക്കന്മാര്‍ എന്ന് ടിം പെയിന്‍
ഇന്ത്യക്കെതിരെ ഓസ്ട്രേലിയന്‍ ടെസ്റ്റ് മത്സരത്തില്‍ തങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു എന്നും എല്ലാ കാലത്തും അത് അങ്ങനെ ആയിരുന്നു എന്നും ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയിന്‍ വെളിപ്പെടുത്തി.സിഡ്നിയിൽ നടന്ന ചാപ്പൽ ഫൌണ്ടേഷൻ ചടങ്ങിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നിടെ ആണ് അദ്ദേഹം തന്റെ അഭിപ്രായം വെളിപെടുതിയത്.
“ഒരു പ്രശ്നമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ തിരിക്കാൻ ഇന്ത്യ മിടുക്കര്‍ ആണ്.തങ്ങള്‍ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലും നടന്നത് അത് തന്നെ.അതിനു ഒരു ഉത്തമ ഉദാഹരണം ആണ് ഗാബ ടെസ്റിന് പോകുന്നില്ല എന്ന് പറഞ്ഞതും മറ്റും.ഒരു പ്രശ്നവും ഇല്ലാത്ത സമയത്ത് മറ്റുള്ളവരുടെ ശ്രദ്ധ മാറ്റുന്നതില്‍ അവര്‍ മുന്‍പന്തിയില്‍ ആണ്.”ടിം പെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.






































