IPL 2021: ധോണിയോ പിൻഗാമിയോ?
ഐ.പി.ൽ ലെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 നു മുംബൈയിൽ വെച്ചാണ് മത്സരം. ധോണി – പന്ത് താരതമ്യം ചർച്ചയാകാൻ ഇടയുള്ള ഒരു മത്സരമായിരിക്കും ഇത്.
കഴിഞ്ഞ സീസണിൽ ഡൽഹിയുടെ കുന്തമുന ആയിരുന്ന സൗത്ത് ആഫ്രിക്കൻ പേസർമാർ റബാഡയും നൊർജിയും ക്വാറന്റൈൻ കാരണം കളിക്കില്ല. കോവിഡ് ബാധിതനായ അക്സർ പട്ടേലിനും മത്സരം നഷ്ടമാകും. ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, ക്രിസ് വോക്സ് എന്നിവരെ ഡൽഹിക്ക് അതിനാൽ ആശ്രയിക്കാം. പ്രിത്വി ഷാ, പന്ത്, സ്മിത്ത്, ധവാൻ എന്നിവർ അടങ്ങുന്ന ഒരു നല്ല ബാറ്റിംഗ് നിരയും അവർക്കുണ്ട്. അശ്വിന്റെയും സ്റ്റോയ്നിസിന്റെയും ഓൾ റൌണ്ട് പ്രകടനവും നിർണായകമാണ്.
ചെപ്പോക് സ്റ്റേഡിയം നഷ്ടപെട്ട ചെന്നൈ ആത്മവിശ്വാസത്തിനായി ധോണിയെ തന്നെ ആശ്രയിക്കും. സുരേഷ് റെയ്ന മടങ്ങി വന്നതും അവർക്ക് ഗുണം ചെയ്യും. എന്നാൽ സാം കുറാൻ, ജഡേജ, ഷാർഡുൾ താക്കൂർ, ബ്രാവോ എന്നിവരടങ്ങുന്ന ഓൾ റൗണ്ടർമാരാണ് അവരുടെ യഥാർഥ ശക്തി. മോയിൻ അലിയും ഗൗതവും സ്പിന്നുകൊണ്ട് ടീമിനെ സഹായിക്കാനും ഉണ്ട്.
#IPL2021 #csk #DC #dhoni






































