റോമൻ അട്ടിമറിയിൽ ഞെട്ടി അയാക്സ്
യൂറോപ്പ ലീഗിൽ റോമക്ക് അട്ടിമറി വിജയം. ഡച്ച് ക്ലബ് ആയ അയാക്സിനെ ആംസ്റ്റർഡാമിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവർ പരാജയപ്പെടുത്തി. അങ്ങനെ ഇറ്റലിയിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിനെ സുരക്ഷിച്ചാതമായി നേരിടാൻ ഇറ്റാലിയൻ ക്ലബിന് സാധിക്കും.
അയാക്സ് ആണ് സ്കോറിന് ഓപ്പൺ ചെയ്തത്. 39 ആം മിനുട്ടിൽ ഡേവി ക്ളസ്സൻ ആതിഥേയരെ മുന്നിൽ എത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ കിട്ടിയ രണ്ടു അവസരങ്ങൾ റോമാ ഗോൾ ആക്കിയപ്പോൾ മത്സരം അയാക്സിന് നഷ്ടപ്പെട്ടു. ലോറെൻസോ പെല്ലെഗ്രിനി, ഇബാനെസ് എന്നിവരാണ് റോമക്കായി ലക്ഷ്യം കണ്ടവർ. 66 ശതമാനം പന്ത് കൈവശം വെച്ച, 15 ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ച അയാക്സിന് പക്ഷെ സമനില ഗോൾ മാത്രം കണ്ടെത്താൻ സാധിച്ചില്ല






































