Cricket Cricket-International Top News

വിവാദ റണ്‍ ഔട്ട് ;മൌനം വെടിഞ്ഞു ഫഖർ സമൻ

April 5, 2021

വിവാദ റണ്‍ ഔട്ട് ;മൌനം വെടിഞ്ഞു ഫഖർ സമൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ തന്റെ റൺ  ഔട്ടിന്റെ പൂർണ ഉത്തരവാദിത്തം പാകിസ്ഥാൻ ഓപ്പണർ ഫഖർ സമൻ ഏറ്റെടുത്തു.അവസാന ഓവറിന്റെ ആദ്യ പന്തിൽ തന്നെ സമന്റെ 193 റൺസിന്റെ നോക്ക് അവസാനിച്ചു, ഐഡൻ മാർക്രാമിന്റെ ലോംഗ് ഓഫിൽ നിന്നുള്ള നേരിട്ടുള്ള ഹിറ്റ് സമന്‍റെ ഇനിങ്സിന് ആന്ത്യം കുറിച്ചു.

സ്ട്രൈക്കര്‍ എന്‍റിലേക്ക് സമന്‍ ഓടുമ്പോള്‍ പന്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍റിലേക്ക് എന്ന മട്ടില്‍ ആയിരുന്നു ഡി കോക്ക് പെരുമാറിയത്.ഇത് കണ്ടു ആശയ കുഴപ്പത്തില്‍ ആയ സമന്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍റിലേക്ക് ശ്രദ്ധ തിരിച്ചതോടെ താരത്തിന്‍റെ വേഗത കുറഞ്ഞു, മാർക്രാമിന്റെ ത്രോയില്‍ സമന്‍റെ ഇന്നിങ്സ് അവസാനിച്ചു. മല്‍സരത്തിന് ശേഷം ഡി കോക്കിന്‍റെ പ്രവര്‍ത്തിയേ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ സംസാരിക്കുന്നുണ്ട്.എന്നാല്‍ താന്‍ ഹാരിസ് റൌഫ് വൈകി ഓട്ടം തുടങ്ങിയതിനാല്‍ ക്രീസില്‍ എത്തിയോ എന്നു നോക്കിയത് ആണെന്നും തന്‍റെ തെറ്റാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.താഴെ നല്‍കിയിരിക്കുന്ന വീഡിയോ കണ്ടതിന് ശേഷം ഡി കോക്കിന്‍റെ പ്രവര്‍ത്തിയില്‍ നിങ്ങള്‍ യോജിക്കുന്നുവോ ഇല്ലയോ എന്നു വെളിപ്പെടുത്തുക.

Leave a comment