ഷാർദുൽ താക്കൂർ മാൻ ഓഫ് ദ മാച്ച് നേടാത്തതിൽ കോഹ്ലിക്ക് അത്ഭുതം
ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ഏകദിന മത്സരത്തിൽ ഷർദുൽ താക്കൂർ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെടാത്തതിൽ അതിശയിക്കാനുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു. 83 പന്തിൽ 95 റൺസ് നേടി പുറത്താകാതെ നിന്നതിന് സാം കുറന് മാൻ ഓഫ് ദ മാച്ച് അവാർഡ് ലഭിച്ചു.മൂന്നാം ഏകദിനത്തിൽ ഏഴ് റൺസിന് ഇന്ത്യ ജയിച്ചപ്പോള്‍ 67 റൺസിന് നാല് വിക്കറ്റ് ഷർദുൾ നേടി.
മൂന്ന് കളികളിൽ നിന്ന് 219 റണ്‍സ് നേടിയ ഇംഗ്ലണ്ട് ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോവിന് മാൻ ഓഫ് ദി സീരീസ് അവാർഡ് ലഭിച്ചു.4.65 എക്കണോമിയില്‍ പരമ്പരയിൽ ആറ് വിക്കറ്റുകൾ നേടിയ ഭുവനേശ്വര്‍ കുമാറിന് മാന്‍ ഓഫ് ദി സീരീസ് ലഭിക്കാത്തത്തിലും കോഹ്ലി സംശയം പ്രകടിപ്പിച്ചിരുന്നു.ഇന്ത്യന്‍ ക്യാപ്റ്റന്‍ മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ആണ് ഇതിനെ കുറിച്ച് പറയാനിടയായത്.






































