രാജ്യത്തിനായി മിന്നും ഫോമിലാണ് തിയാഗോ ജോട്ട
ലിവർപൂളിന്റെ മാർക്വി സൈനിങ് ആയി ഈ വർഷം അവതരിച്ചതോടെയാണ് തിയാഗോ ജോട്ട എന്ന പോർച്ചുഗീസ് താരം കൂടുതൽ ശ്രദ്ധ ആകർഷിച്ചത്. പരിക്കുകൾ മൂലം ലീഗിൽ കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ലെങ്കിലും കിട്ടിയ അവസരങ്ങൾ മുതലാക്കി ഫിർമിഞ്ഞോയ്ക്ക് അദ്ദേഹം നല്ലൊരു വെല്ലുവിളിയും ഉയർത്തി. എന്നാൽ പോർച്ചുഗീസ് കുപ്പായത്തിലെ താരത്തിന്റെ ഈ ഇടയായുള്ള ഫോം അഭിനന്ദനം അർഹിക്കുന്നു.
കഴിഞ്ഞ 4 മത്സരങ്ങളിലുമായി ജോട്ട സംഭാവന ചെയ്തത് 5 ഗോളും 2 അസിസ്റ്റുമാണ്. ഇന്നലെ സെർബിയയുമായി സമനില വഴങ്ങിയ മത്സരത്തിൽ ഇരു ഗോളുകളും അദ്ദേഹത്തിന്റെ തലയിൽ നിന്ന് തന്നെ പിറന്നു.
⚽ vs Croatia
⚽⚽🅰️ vs Sweden
🅰️ vs Croatia
⚽ ⚽ vs Serbia
ബ്രൂണോ ഫെർണാഡസും ബെർണാഡോ സിൽവയും മധ്യനിരയിൽ നിന്ന് സപ്ലൈ നൽകുകയും ജോട്ട സെൻട്രൽ സ്ട്രൈക്കർ ആവുകയും ചെയുന്ന പോർച്ചുഗൽ കൂടുതൽ അപകടകാരികൾ തന്നെ. ജാവോ ഫെലിക്സ്, ആന്ദ്രെസ് സിൽവ എന്നിവരുടെ സാധ്യതകളായിരിക്കും ഈ ലിവർപൂൾ താരം തട്ടി എടുക്കാൻ പോവുക.






































