തോല്‍വിയില്‍ ഇംഗ്ലണ്ട് താരങ്ങളെ കുറ്റപ്പെടുത്താന്‍ ആകില്ല എന്നു മോര്ഗന്
ആദ്യ ഏകദിനത്തിൽ ഇന്ത്യയോട് 66 റൺസ് തോറ്റതിന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോൺ മോർഗൻ തന്റെ കളിക്കാരെ കുറ്റപ്പെടുത്താൻ വിസമ്മതിച്ചു.ഇംഗ്ലണ്ട് ബാറ്റിംഗ് ടോപ് ഓര്‍ഡര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ പ്രസിദ് കൃഷ്ണ,ശര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരുടെ ബോളിങ് സ്പെല്‍ ആണ് മല്‍സരം ഗതി തിരിച്ചു വിട്ടത്.
“ഏത് ടീമിനെതിരെ കളിച്ചാലും ഞങ്ങള്‍ ഒരു അപകട സാധ്യതയുള്ള ഒരു ടീം ആയാണ് കണക്കപ്പെടുന്നത്.ഞങ്ങളുടെ താരങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്നു എങ്കില്‍ ഇതൊരു വലിയ ടോട്ടല്‍ ആവുമായിരുന്നില്ല.ഞങ്ങളുടെ ഗ്രൂപ്പിനെ കുറ്റപ്പെടുത്താൻ എനിക്ക് കഴിയില്ല. ഇന്ത്യ നന്നായി പന്തെറിഞ്ഞു, ഞങ്ങൾ തെറ്റുകൾ വരുത്തി.മിഡില്‍ ഓര്‍ഡറില്‍ പാര്‍ട്ട്ണര്‍ ഷിപ്പ് ഒന്നും തന്നെ ബില്‍ഡ് ചെയ്യാന്‍ കഴിയാത്തതും വിനയായി.”മല്‍സരശേഷം ക്യാപ്റ്റന്‍ ഓയിന്‍ മോര്ഗന് മാധ്യമങ്ങളോട് പറഞ്ഞു.






































