ബംഗ്ലാ കടുവകളെ പൊരിച്ചെടുത്ത് കിവികള്‍
ന്യൂസ്ലാന്ഡ് ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിന മല്‍സരത്തില്‍ തന്നെ ജയം നേടി കൊണ്ട് മൂന്നു മല്‍സരങ്ങള്‍ ഉള്ള പരമ്പരയില്‍ 1 – 0 നു ലീഡ് നേടി.മല്‍സരം ജയിച്ചെന്ന് മാത്രമല്ല ബാറ്റിംഗ്,ബോളിങ് ഉള്‍പ്പടെ ഇരു മേഘലകളിലും കഴിവ് തെളിയിച്ച് കൊണ്ടാണ് കിവികള്‍ ബംഗ്ലാ കടുകവകളെ പൊരിച്ചെടുത്തത്.
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ന്യൂസ്ലാന്ഡ് തീരുമാനത്തെ ശരിവക്കും വിധം പന്തെറിയാന്‍ അവര്‍ക്കായി.ബംഗ്ലാദേശ് ഇന്നിങ്സ് 131 റണ്‍സില്‍ ഒതുങ്ങി.നാല് വിക്കറ്റ് നേടിയ ട്രെന്റ് ബൌള്‍ട്ട്,രണ്ടു വീതം വിക്കറ്റ് നേടിയ ജയിംസ് നീഷം,മിച്ചെല്‍ സാന്റ്നര്‍ എന്നിവരും മികച്ച രീതിയില്‍ പന്തെറിഞ്ഞു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസ്ലാന്റ് 22 ഓവറിനുളില് ലക്ഷ്യം നേടുകയും ചെയ്തു.ട്രെന്റ് ബൌള്‍ട്ട് ആണ് മാന്‍ ഓഫ് തി മാച്ച്.അടുത്ത ചൊവാഴ്ചയാണ് പരമ്പരയിലെ രണ്ടാം മല്‍സരം.






































