Cricket Cricket-International Top News

ബംഗ്ലാദേശ് ലെജന്‍റ്റ്സിനെ നിലത്ത്നിര്‍ത്താതെ സേവാഗ്

March 6, 2021

ബംഗ്ലാദേശ് ലെജന്‍റ്റ്സിനെ നിലത്ത്നിര്‍ത്താതെ സേവാഗ്

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടി 20 യുടെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ലെജന്റ്സിനെതിരെ 10 വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യന്‍ ലെജന്‍റ്സ്.ബംഗ്ലാദേശ് ലെജന്റ്സ് നിശ്ചയിച്ച 110 റൺസ് ലക്ഷ്യമിട്ടറങ്ങിയ ഇന്ത്യന്‍ ലെജന്‍റ്സ് 10.1 ഓവറിൽ ലക്ഷ്യം നേടുകയായിരുന്നു.സേവാഗ് സച്ചിന്‍ കൂട്ടുകെട്ടില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ ലക്ഷ്യം ലളിതമായ ഒരു ചെസിങ്ങിലൂടെ ഇന്ത്യ മറികടന്നു.പത്ത് ഫോറുകളും അഞ്ച് സിക്സുകളും ഉള്‍പ്പടെ 35 പന്തില്‍ നിന്നും 80 റണ്‍സ് ആയിരുന്നു  സേവാഗിന്‍റെ ഇന്നിങ്സ്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് സ്ലോ വിക്കറ്റില്‍ പതറുന്ന കാഴ്ച്ചയാണ് കണ്ടത്. ഓപ്പണർ നസിമുദ്ദീൻ ആണ്  ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ സ്‌കോർ നേടിയത് 33 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 49 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.വിനയ് കുമാർ,സ്പിന്നർ പ്രഗ്യാൻ ഓജ, യുവരാജ് സിംഗ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

 

 

Leave a comment