ഇന്ത്യയെ താങ്ങിനിര്‍ത്തി പന്ത് – സുന്ദര്‍ കൂട്ടുകെട്ട്
ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ് രണ്ടാം ദിനം പിന്നിടുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ട്ടത്തില്‍ 294 റണ്‍സ് എടുത്തിരിക്കുകയാണ്.ഇതുവരെ 89 റണ്‍സിന്റെ ലീഡ് ആണ് ഇന്ത്യ നേടിയിടുള്ളത്.24 റണ്‍സിന് ബാറ്റിങ് പുനരാരംബിച്ച ഇന്ത്യയെ ആദ്യ സെഷനുകളില്‍ സമ്മര്‍ദത്തില്‍ ആക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു.
146 റണ്‍സ് എടുക്കുംബോഴേക്കും ആറ് വിക്കറ്റ് നഷ്ട്ടത്തിലായ ഇന്ത്യന്‍ ഇനിങ്സിനെ താങ്ങി നിര്‍ത്തിയത് റിഷഭ് പന്തിന്റെ സെന്സിബിള് സെഞ്ചുറിയായിരുന്നു.വാഷിംഗ്ടന്‍ സുന്ദറും പന്തും തമ്മില്‍ ഏഴാം വിക്കറ്റ് പാര്ട്ട്ണര്ഷിപ്പില് 113 റണ്‍സ് കൂട്ടിചേര്‍ത്തത് ഇംഗ്ലണ്ട് ഗെയിം പ്ലാനിനെ തന്നെ തകര്‍ത്തെറിഞ്ഞു.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വാഷിംഗ്ടന്‍ സുന്ദറും അക്ഷര്‍ പട്ടേലും ആണ് ക്രീസിലുള്ളത്.മൂന്നു മുന്‍നിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് നേടിയ ജയിംസ് ആണ്ടെഴ്സണ്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് വലിയ വെല്ലുവിളി ആണ് ഉയര്‍ത്തിയത്.






































