Cricket Cricket-International Top News

രണ്ടാം ദിനത്തില്‍ അവതരിച്ച് അശ്വിന്‍ 2.0

February 14, 2021

രണ്ടാം ദിനത്തില്‍ അവതരിച്ച് അശ്വിന്‍ 2.0

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് രണ്ടാം ദിനം പിന്നിടുമ്പോള്‍ രണ്ടാം ഇനിങ്സിന് തുടക്കം കുറിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ 54 റണ്‍സ് എടുത്തു.14 റണ്‍സ് എടുത്ത ശുബ്മാന്‍ ഗിലിന്‍റെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്.300 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ നിലയില്‍ നിന്നും ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് 29 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ആയുള്ളൂ.

ശേഷം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് അശ്വിന്‍റെയും അക്ഷാര്‍ പട്ടേലിന്റെയും കുതിത്തിരിയുന്ന  പന്തുകള്‍ ആണ്.അഞ്ച് വിക്കറ്റ് നേടിയ അശ്വിനും ഇരട്ട വിക്കറ്റുകള്‍ നേടിയ അക്ഷര്‍ പട്ടേലും ഇഷാന്ത് ശര്‍മയും കൂടി ഇംഗ്ലണ്ടിനെ 134 റണ്‍സില്‍ ഒതുക്കി.ഒരു അറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് ഔട്ടാവാതെ ബാറ്റ് വീശിയ ബെന്‍ ഫോക്ക്സ് നേടിയ 42 റണ്‍സ് ആണ് ഇംഗ്ലണ്ട് ഇനിങ്സിനെ 100 കടത്തിയത്.

 

Leave a comment