Cricket Cricket-International Top News

ചെന്നൈയില്‍ ഹിറ്റ്മാന്‍ ഷോ

February 13, 2021

ചെന്നൈയില്‍ ഹിറ്റ്മാന്‍ ഷോ

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മല്‍സരത്തിലെ ആദ്യ ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 300 റണ്‍സ് എടുത്തു.ആദ്യ സെഷനില്‍ തന്നെ മൂന്നു മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റ് നഷ്ട്ടമായ ഇന്ത്യയുടെ നില മെച്ചപ്പെടുത്തിയത് നാലാം വിക്കറ്റില്‍ രോഹിത് ശര്‍മയുടെയും അജിങ്ക്യ രഹാനെയുടെയും  ഇന്നിംഗ്സ് ആയിരുന്നു.

161 റണ്‍സ് എടുത്ത രോഹിത്  ശര്‍മയേ ഇന്ത്യന്‍ സ്കോര്‍ 248 റണ്‍സില്ലെത്തിയപ്പോള്‍ ജാക്ക് ലീഷ് പറഞ്ഞയച്ചതോടെ വീണ്ടും ഇന്ത്യയുടെ ഇന്നിങ്സ് കൂപ്പുകുത്തുന്നത് ആയിരുന്നു കണ്ടത്.കളി നിര്‍ത്തുമ്പോള്‍ ഋഷബ് പന്ത് (33) അക്സര്‍ പട്ടേല്‍(5)  എന്നിവര്‍ ആണ് ക്രീസില്‍ ഉള്ളത്.ശുബ്മന്‍ ഗില്‍,വിരാട്ട് കോഹ്ലി എന്നിവര്‍ റണോന്നും എടുക്കാതെ പുറത്തായപ്പോള്‍ രാഹാനെയുടെ 67 റണ്‍സും പൂജാരയുടെ 23 റണ്‍സ് ഇന്ത്യന്‍ സ്കോര്‍ കെട്ടിപ്പടുക്കാന്‍  രോഹിത് ശര്‍മക്ക് മികച്ച പിന്തുണ നല്‍കി.

Leave a comment