ആദ്യ ദിനം പിന്നിടുമ്പോള്‍ ബോണറില് പ്രതീക്ഷയര്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ്
ധാക്കയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം പിന്നിടുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് 5 വിക്കറ്റ് നഷ്ട്ടത്തില്‍ 223 റണ്‍സ് എടുത്തു.പ്രഭാത സെഷനിൽ ഒരു വിക്കറ്റിന് 84 റൺസ് നേടിയ വെസ്റ്റ് ഇൻഡീസിന് ഉച്ചഭക്ഷണത്തിന് ശേഷം ആധിപത്യം സ്ഥാപിക്കാനുള്ള അവസരം ബംഗ്ലാ ബോളര്‍മാര്‍ നിഷേധിച്ചു.
ഉച്ചക്ക് ശേഷമുള്ള സെഷനില്‍ വെറും 62 റണ്‍സ് മാത്രം നല്കി മൂന്ന് വിക്കറ്റ് നേടി കൊണ്ട് ബംഗ്ലാദേശ് വെസ്റ്റ് ഇന്‍ഡീസിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി.എന്നാല്‍ ചായക്ക് ശേഷം മികച്ച രീതിയില്‍ ബാറ്റ് വീശിയ ബോണറും സില്‍വയും ഭേദപ്പെട്ട സ്കോറിലേക്ക് വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുകയായിരുന്നു.74 റണ്‍സ് എടുത്ത് ഔട്ട് ആവാതെ തുടരുന്ന ബോണറും ഇരട്ട വിക്കറ്റുകളോടെ വെസ്റ്റ് ഇന്‍ഡീസ് മുന്നേറ്റനിരയെ വരിഞ്ഞുകെട്ടിയ അബു ജായേദ്,തൈജുല്‍ ഇസ്ലാം എന്നിവരുമാണ് ആദ്യ ദിനത്തിലേ നായകന്മാര്.






































