അശ്വിന്‍റെ പന്തുകള്‍ക്ക് മറുപടി ഇല്ലാതെ ഇംഗ്ലിഷ് പട
ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്ട് മല്‍സരം നാലാം ദിനം പിന്നിടുമ്പോള്‍ 420 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ 39 റണ്‍സിന് എന്ന നിലയില്‍ ആണ്.ചെതേശ്വര്‍ പൂജാരയും ശുഭ്മാന്‍ ഗിലുമാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്.12 റണ്‍സ് എടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയെ ആണ് ഇന്ത്യക്ക് നഷ്ട്ടമായത്.
നാലാം ദിനത്തില്‍ കളി പുനരാരംബിച്ചപ്പോള്‍ 80 റണ്‍സ് കൂടി കൂട്ടിചേര്‍ത്തപ്പോഴേക്കും ബാക്കിയുള്ള നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ട്ടമായി.ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 178 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.ഒട്ടേറെ സംഭവവികാസങ്ങള്‍ നടന്ന നാലാം ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ മുന്നേറ്റത്തെ തടഞ്ഞ അശ്വിന്‍ ആണ് ഹീറോ.വെറും 61 റണ്‍സ് വിട്ടുകൊടുത്ത താരം ആറ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരുടെ കഥ കഴിച്ചു.






































