European Football Foot Ball Top News

ചെന്നൈയിന്‍ എഫ്സിയെ നേരിടാന്‍ ഹൈദരാബാദ്

January 31, 2021

ചെന്നൈയിന്‍ എഫ്സിയെ നേരിടാന്‍ ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് വാസ്‌കോയിലെ തിലക് മൈതാനത്ത് മത്സരം ആരംഭിക്കും.ഇരു ടീമുകളും അഞ്ചും ആറും സ്ഥാനത്ത് തുടരുന്നു.ഇരുവര്‍ക്കും പ്ലേ ഓഫ് ലക്ഷ്യം നിലനിര്‍ത്തുന്നതിന് ഇന്നതെ മല്‍സരത്തിലെ ജയം അനിവാര്യമാണ്.

നിലവിലെ ഐ‌എസ്‌എൽ സീസണിലെ സ്ഥിരതയാർന്ന ടീമുകളിൽ ഒന്നാണ് ഹൈദരാബാദ് എഫ്‌സി,എന്നാല്‍ അവര്‍ക്ക് കഴിഞ്ഞ നാല് മല്‍സരങ്ങളിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ അവര്‍ ബെംഗളൂരുവിനെതിരെ   തങ്ങളുടെ തലവര തിരുത്തിയത് അഞ്ച് മിനുട്ടിനുളില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ്.കഴിഞ്ഞ മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ചത്തിന്റെ ആത്മവിശ്വാസം ചെന്നൈയിന്‍ എഫ്സിക്കുമുണ്ട്.തുല്യശക്തികള്‍ ആയ ഇരു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ മല്‍സരം തീ പാറുമെന്ന് ഉറപ്പ്.

Leave a comment