അനാവശ്യ സമനിലവഴങ്ങി ടോട്ടൻഹാം
ആദ്യ മൂന്നിൽ എത്താനുള്ള സുവർണ്ണാവസരം ജോസെ മൗറിഞ്ഞോയും സംഘവും പാഴാക്കി. ലീഗിൽ 18 ആം സ്ഥാനത്ത് നിൽക്കുന്ന ഫുൾഹാമിനോട് സ്വന്തം തട്ടകത്തിൽ അവർ സമനില വഴങ്ങി. 17 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി ടോട്ടൻഹാം ആറാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡുമായി പക്ഷെ 6 പോയിന്റ് മാത്രമേ വിത്യാസം ഉള്ളു എന്നുള്ളത് അവർക്ക് പ്രതീക്ഷ നൽകുന്നു.
25 ആം മിനുട്ടിൽ റെഗിലോൺ കൊടുത്ത മനോഹരമായ ക്രോസ്സ് ഹാരി കെയ്ൻ അതിലും മനോഹരമായ ഒരു ഹെയ്ഡഡറിലൂടെ 25 ആം മിനുട്ടിൽ തന്നെ ആതിഥേയരെ മുന്നിൽ എത്തിച്ചിരുന്നു. പക്ഷെ കിട്ടിയ അവസരങ്ങൾ ഉപയോഗിച്ച് മത്സരം ഫുൾഹാമിന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കാൻ അവർക്ക് സാധിക്കാതെ പോയി. കൊറിയൻ താരം സോണിനു മാത്രം കുറഞ്ഞത് മൂന്ന് അവസരങ്ങൾ കിട്ടി കാണും. രണ്ടു തവണ ആണ് ഗോൾ പോസ്റ്റ് ടോട്ടൻഹാമിന് വില്ലനായത്. 74 ആം മിനുട്ടിൽ ഫുൾഹാം സൃഷ്ട്ടിച്ച ഏക അവസരത്തിൽ ഇവാൻ കാവലേറോ അവർക്ക് സമനില സമ്മാനിച്ചു.






































