ടൊറിനോയുടെ വെല്ലുവിളിയെ മറികടന്ന് യുവന്റസ് ലീഗിൽ രണ്ടാമത്
ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടോറിനോയ്ക്കെതിരെ റൊണാൾഡോയും സംഘവും വിജയിച്ചു കയറി. ഷാൽക്കെയിൽ നിന്ന് ലോണിൽ വന്ന അമേരിക്കൻ താരം വെസ്റ്റൻ മക്കെന്നിയും ബൊണുച്ചിയുമാണ് യുവന്റസിനായി വല ചലിപ്പിച്ചത്. ടോറിനോക്കായി നിക്കോളാസ് എൻകൗലു ആശ്വസ ഗോൾ നേടി.
Oh this? Just Weston McKennie scoring for Juve 👀 Have a day USA 🇺🇸 #USMNT pic.twitter.com/Teph9Uzpub
— Banter FC (@BanterFC5) December 5, 2020
ആദ്യ ഗോൾ ഒമ്പത് മിനുട്ടിൽ ഉള്ളിൽ നേടി ടോറിനോ ആതിഥേയരെ ഞെട്ടിച്ചു. പിന്നീട് ദൃഡമായ പ്രതിരോധം കാഴ്ച വെച്ച് അവർ യുവന്റസിനെ അകറ്റി നിറുത്തി. എന്നാൽ 77′ ടോറിനോ കോട്ട യുവന്റസ് ഭേദിച്ചു. കൗഡ്രാഡോ നൽകിയ നീളൻ ക്രോസ് മക്കെണി ഹെഡ്ഡ്റിലൂടെ ഗോൾ നേടിയപ്പോൾ കളിയുടെ ഗതി മാറി. ഒട്ടും താമസിയാതെ മറ്റൊരു ഹെഡ്ഡ്റിലൂടെ [87′] യുവന്റസ് ഡിഫൻഡർ ബൊണുച്ചി യുവന്റസിന് ലീഡും കളിയും സമ്മാനിച്ചു.






































