യുണൈറ്റഡിലെ തലപ്പത്ത് ഇരിക്കുന്നവര്‍ക്ക് ചെകിടത്തടി നല്‍കണം എന്ന് എവ്ര
ഇന്നലെ ഓല്‍ഡ് ട്രാഫോര്‍ഡില്‍ നാണം കേട്ട പരാജയം ഏറ്റുവാങ്ങിയ യുണൈറ്റഡ് ടീമീന് നേരെ തന്റെ പ്രതിഷേധ വാക്കുകള്‍ ഉപയോഗിച്ച് എവ്ര.താന്‍ സ്കൈ സ്പോര്‍ട്ട്സിലെ ജോലി രാജി വാക്കാണ് പോകുകയാണെന്നും അങ്ങനെ പോയാല്‍ യുണൈറ്റഡിനെ കുറിച്ച് തനിക്ക് സംസാരിക്കേണ്ട ആവശ്യം വരില്ലല്ലോ എന്നു പറഞ്ഞ അദ്ദേഹം ക്ലബ് മാനേജ്മെന്റ് ഭാരവാഹികള്‍ക്ക് ചെകിടത്ത് അടി നല്‍കണമെന്നും അഭിപ്രായപ്പെട്ടു.
“താരങ്ങളുടെ നേര്‍ക്ക് ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല.ഞാനും ആ ജീവിതം അനുഭവിച്ച ആളാണ്.പക്ഷേ ഇന്നതെ പ്രകടനം തീര്‍ത്തൂം മോശം.അവര്‍ ആരാധകരെ നാണം കെടുത്തിയിരിക്കുന്നു.”ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ ഉള്‍പ്പടെ എഡ് വുഡ്വാർഡ് നയിക്കുന്ന ബോർഡും മുൻ യുണൈറ്റഡ് താരത്തിന്റെ പ്രത്യേക വിമർശനത്തിന് ഇരയായി.ആദ്യ പരിശീലന സെഷന് കഴിഞ്ഞപ്പോള്‍ കോണ്ട്രാക്റ്റ് കീറി എറിയാന്‍ അലക്സിസ് സാഞ്ചസ് ഏജന്റിനോട് പറഞ്ഞിരുന്നു.അതുപോലെ താനും സ്കൈ സ്പോര്‍ട്ട്സ് കോണ്ട്രാക്റ്റ് കീറി എറിയാന്‍ ആഗ്രഹിക്കുന്നു എന്ന് എവ്ര പറഞ്ഞു.






































