യൂറോപ്പ ലീഗ് ഫൈനൽ : കപ്പ് ഉയർത്തുമോ പീരങ്കിപ്പട
യൂറോപ്പ ലീഗ് ഫൈനൽ : കപ്പ് ഉയർത്തുമോ പീരങ്കിപ്പട
മത്സരവേദി നിശ്ചയിച്ചത് മുതൽ തന്നെ ഒരുപാട് വിവാദങ്ങൾ ഉയർന്ന അസര്ബൈജാനിലെ ബാകൂ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഇന്ന് ഇംഗ്ലീഷ് ഡെർബി. പ്രീമിയർ ലീഗ് വമ്പന്മാരായ ആര്സെനലും ചെൽസിയും യൂറോപ്പ ഫൈനലിൽ കൊമ്പുകോർക്കുമ്പോൾ മത്സരഫലം പ്രവചനാതീതം.
തുല്യ ശക്‌തികളുടെ പോരാട്ടത്തിൽ ടീമുകളുടെ മികവിനേക്കാൾ പോരായ്മകളായിരിക്കും മത്സരഗതി മാറ്റി മറിക്കുന്നത് എന്നതിനാൽ, ഈഡൻ ഹസാഡ് എന്ന ഒറ്റയാനെ അമിതമായി ആശ്രയിക്കുന്ന ചെൽസിയുടെ മുന്നേറ്റനിരയും ഗോൾ വഴങ്ങുന്നതിൽ ഒട്ടും പിശുക്കു കാട്ടാത്ത ആർസെനൽ പ്രതിരോധനിരയും കളത്തിൽ എങ്ങനെ പ്രകടനം കാഴ്ചവയ്ക്കും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഒപ്പം 25വർഷത്തിന് ശേഷം ഒരു യൂറോപ്യൻ കിരീടമെന്ന സ്വപ്നം കാണുന്ന ഗണ്ണേഴ്സിന് 3 യൂറോപ്പ കിരീടം നേടിയ കോച്ച് ഉനായി എമേറിയുടെ സാന്നിധ്യം ആത്മവിശ്വാസം പകരുന്നുണ്ട് . കൂടാതെ അബാമേയങ്ങ്-ലാകാസെറ്റ് എന്ന മികച്ച അറ്റാക്കിങ് പെയർ അണിനിരക്കുന്ന ആര്സെനലിന്റെ മുന്നേറ്റ നിര ഡേവിഡ് ലൂയിസ് മർക്കസ് അലോൺസോ എന്നിവർ നയിക്കുന്ന ചെൽസി പ്രതിരോധ നിരക്കു തലവേദനയാകുമെന്നുറപ്പ്. എന്നാൽ താരതമ്യേന മികവുറ്റ ഡിഫെൻസ് ഉള്ള ചെൽസിയെ കീറിമുറിക്കാൻ , രാംസെയുടെ അഭാവത്തിൽ പ്ലെയമേക്കർ ഓസിൽ ഫോമായേ പറ്റൂ.
ചെൽസി താരങ്ങളായ കാന്റെ, ലോഫ്ട്സ് ചീക് എന്നിവർ പരിക്ക് മൂലം കളിക്കാൻ സാധ്യത ഇല്ലാത്തത് മധ്യനിരയിൽ മുൻതൂക്കം നേടാൻ ആർസെനലിനെ സഹായിച്ചേക്കും.
മത്സരം രാത്രി 12.30നു






































