ബ്രോസൊവിച്ചിനായി ലിവർപൂളും ബയേണും
ഇന്റർ മിലാന്റെ ക്രോയേഷ്യൻ മിഡ്‌ഫീൽഡർ ആയ മാഴ്‌സെലോ ബ്രോസോവിച്ചിനായി ബയേണും ലിവർപൂളും തമ്മിൽ ട്രാൻസ്ഫർ യുദ്ധം. തിയാഗോ അല്കാൻട്രയുമായി ബന്ധപെട്ടു നേരത്തെ ഇരു ടീമുകളും ബിസിനെസ്സിൽ ഏർപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ വിലയുടെ കാരണത്താൽ അത് ഇത് വരെ നടന്നിട്ടില്ല. ഈ അനിശ്ചിതത്വം ഇരു ടീമുകളെയും മറ്റൊരു താരത്തിൽ കണ്ണ് വെക്കാൻ പ്രേരിപ്പിച്ചു. ഇപ്പോളാകട്ടെ ഇരു ടീമുകളും ബ്രോസോവിച്ചിനായി രംഗത്തും വന്നിരിക്കുന്നു.
60 മില്യൺ പൗണ്ട് ആണ് ഈ 27 കാരൻ മിഡ്‌ഫീൽഡറിന് ഇന്റർ വില ഇട്ടിരിക്കുന്നത്. ലൗടോറോ മാർട്ടിനെസ് ബാഴ്സയിൽ പോകാനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. ആയതിനാൽ മറ്റൊരു മികച്ച വില്പനക്ക് ഇന്റർ നിർബന്ധിതരായിരിക്കുന്നു. ഏതായാലും ബയേണും ലിവർപൂളും തിയഗോ – ബ്രെസോവിച് ഊരാക്കുടുക്കിലായിരിക്കുകയാണ്.






































