Foot Ball Top News

ബ്രസീലിയൻ യുവ പ്രതിഭാസം സിറ്റിയിലേക്ക്

July 25, 2020

ബ്രസീലിയൻ യുവ പ്രതിഭാസം സിറ്റിയിലേക്ക്

അണ്ടർ 17 ലോക കപ്പ് വിജയിയെ എത്തിഹാദിൽ എത്തിക്കാൻ ഗാർഡിയോള. 17 വയസ്സ് മാത്രം പ്രായമുള്ള ഡിയാഗോ റോസ അടുത്ത ജനുവരിയിൽ സിറ്റിയിൽ എത്തും. പ്രീമിയർ ലീഗിൽ രജിസ്റ്റർ ചെയ്യാൻ 18 വയസ്സ് തികയണം എന്ന നിബന്ധന ഉള്ളതുകൊണ്ടാണ് സിറ്റിക്ക് ആറു മാസം കാത്തിരിക്കേണ്ടി വരുന്നത്.

ബഹുമുഖനാണ് റോസ. പ്രധാനമായും ഒരു ബോക്സ് ടു ബോക്സ് മിഡ്‌ഫീൽഡർ ആണെങ്കിലും, ഹോൾഡിങ് മിഡ്‌ഫീൽഡർ ആയും റൈറ്റ് വിങ്ങറായും താരത്തെ ഉപയോഗിക്കാം. അസാമാന്യ പാസിംഗ് സ്കിൽ ആണ് ഗാർഡിയോളയെ ആകർഷിച്ചത്. ഇപ്പോൾ ബ്രസീലിയൻ ക്ലബ് ആയ ഗ്രെമിയോയിലെ അണ്ടർ 20 പ്ലയെർ ആണ് റോസ.

24 മില്യൺ പൗണ്ട് സിറ്റിക്ക് താരത്തിനായി ചിലവാകും. ആദ്യ ഗഡുവായി 4.5 മില്യൺ പൗണ്ട് സിറ്റി കൈമാറും.നേരത്തെ മറ്റൊരു ബ്രസീലിയൻ യുവ താരമായ യാൻ കൂട്ടോയെ സിറ്റി എത്തിഹാദിൽ എത്തിച്ചിരുന്നു. 18 വയസ്സുള്ള ഉറുഗ്വേയ് താരം ഫകൂൺഡ്രോ പെല്ലിസ്ട്രിക്കിനെയും കൊണ്ടുവരാൻ ഗാർഡിയോള പദ്ധതിയിടുന്നു. സിറ്റിയുടെ ഭാവി ഭദ്രമാക്കാൻ ഗാർഡിയോളക്ക് തന്റേതായ പദ്ധതികൾ ഉണ്ട് എന്ന വേണം മനസിലാക്കാൻ.

Leave a comment