Foot Ball Top News

അറ്റലാന്റക്ക് സമനില – കിരീടമോഹങ്ങൾ അവസാനിക്കുന്നു

July 19, 2020

അറ്റലാന്റക്ക് സമനില – കിരീടമോഹങ്ങൾ അവസാനിക്കുന്നു

യുവെന്റ്‌സുമായുള്ള പോയിന്റ് വിത്യാസം കുറക്കാനുള്ള അവസരം അറ്റലൻറ്റ കളഞ്ഞു കുളിച്ചു, നിർണായക മത്സരത്തിൽ വെറോണക്കെതിരെ സമനിലയുമായി അവർക്ക് തൃപ്തിപ്പെടേണ്ടി വന്നു. മാത്രമല്ല അടുത്ത കളി ഇന്റർ വിജയിക്കുകയാണെങ്കിൽ അവർ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുകയും ചെയ്യും.

ഡുവാൻ സപാട്ടായാണ് അറ്റലൻറ്റക്കായി വലചലിപ്പിച്ചത്. എന്നാൽ ഒമ്പത് മിനുട്ടിനുള്ളിൽ പെസ്സീനയിലൂടെ വെറോണ തിരിച്ചടിച്ചു. പിന്നെയുള്ള 30 മിനുട്ടോളം ഇരു ടീമുകളും വിജയ ഗോളിനായി ശ്രയിച്ചെങ്കിലും, ഗോൾ മാത്രം അന്യം നിന്നു.

Leave a comment