Foot Ball Top News

വിജയത്തോടെ ടോപ് ഫോർ പോരാട്ടം ആവേശകരമാക്കി യുണൈറ്റഡ്

July 17, 2020

വിജയത്തോടെ ടോപ് ഫോർ പോരാട്ടം ആവേശകരമാക്കി യുണൈറ്റഡ്

ടോപ് ഫോറിൽ കേറാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് ഓലയും കൂട്ടാളികളും. ക്രിസ്റ്റൽ പാലസിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെകുത്താന്മാർ അടിയറവ് പറയിച്ചത്. യൂണൈറ്റഡിനായ് റാഷ്‌ഫോർഡ്, മർശിയാൽ എന്നിവർ ലക്‌ഷ്യം കണ്ടു. ഒരു ഗോൾ അടിക്കുകയും മറ്റൊന്നിനു വഴി വെച്ച് കൊടുക്കുകയും ചെയ്ത റാഷ്‌ഫോർഡ് ആണ് കളിയിലെ കേമൻ.

റാഷ്‌ഫോർഡ് നേടിയ ആദ്യ ഗോൾ അതിസുന്ദരമായിരുന്നു. രണ്ടു ഡിഫെൻഡർമാരെ ബോക്സിനകത്തെ വെട്ടിച്ചു, ഗോളിയെ കാഴ്ചക്കാരനുമാക്കി നേടിയ ഗോൾ ആയിരുന്നു അത്. രണ്ടാം ഗോളിന് വഴി വെച്ച മുന്നേറ്റം നടത്തിയതും റാഷ്‌ഫോർഡ് ആണ്. അദ്ദേഹം നൽകിയ പാസ് ഒരു സുന്ദര ടേൺ ഓടി കൂടി മാർഷ്യൽ ലക്‌ഷ്യം വെച്ചപ്പോൾ ഗോളിക്ക് മറുപടി ഇല്ലാതെ പോയി.

കഴിഞ്ഞ ആറു മത്സരങ്ങളിൽ നിന്നായി യുണൈറ്റഡ് നേടുന്ന അഞ്ചാം വിജയമാണ് ഇത്. വിജയത്തോടെ 36 കളികളിൽ നിന്ന് 62 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തു എത്തിയിരിക്കുന്നു. ലെസ്റ്ററിനും ഇതേ പോയിന്റ് നിലവാരം ആണെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ നാലാം സ്ഥാനത്ത് തുടരുന്നു. ഇനി വെറും രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ടോപ് ഫോർ പോരാട്ടം കണക്കും എന്ന് തീർച്ച.

Leave a comment