Foot Ball Top News

വിജയ വഴിയിൽ തിരിച്ചെത്തി ലിവർപൂൾ; പോയിന്റ്സ് 100 കടക്കുമോ ?

July 6, 2020

വിജയ വഴിയിൽ തിരിച്ചെത്തി ലിവർപൂൾ; പോയിന്റ്സ് 100 കടക്കുമോ ?

സിറ്റിക്കെതിരെ നേരിട്ട് കനത്ത തോൽ‌വിയിൽ നിന്ന് വിജയത്തോടെ ലിവർപൂൾ കരകയറി. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയെ ചാമ്പ്യന്മാർ തകർത്തത്. ആതിഥേയർക്കായി സാദിയോ മാനേ, കർട്ടിസ് ജോൺസ്‌ എന്നിവർ ലക്‌ഷ്യം കണ്ടു.

ജയത്തോടെ 33 കളികളിൽ നിന്ന് ലിവർപൂളിന് 99 പോയിന്റ് ആയിട്ടുണ്ട്. ശേഷിക്കുന്ന 5 മത്സരത്തിലും വിജയിച്ചാൽ പ്രീമിയർ ലീഗിൽ അവർ തന്നെ കൈവരിച്ച ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയ്ന്റ്സ് എന്ന റെക്കോർഡിന് ഒപ്പം എത്താൻ ലിവർപൂളിന് സാധിക്കും. പക്ഷെ ജയത്തേക്കാൾ ഉപരി ജോൺസിനെ പോലത്തെ യുവ താരങ്ങൾക്ക് കൂടുതൽ അവസരം നല്കാനായിരിക്കും ക്ളോപ്പ് ശ്രമിക്കുക.

Leave a comment