Black Lives Matter മൂവ്മെന്റിനു ഐക്യദാർഢ്യവുമായി ആഴ്സണൽ
അമേരിക്കയിൽ പോലീസുദ്യോഗസ്ഥരുടെ പീഡനം മൂലം കൊല്ലപ്പെട്ട ജോർജ് ഫ്ളൂയിഡിനും അതിനെ തുടർന്ന് ലോകമെമ്പാടും ആരംഭിച്ച വർണവെറിക്കെതിരായ ബ്ലാക്ക് ലൈവ്സ് മാറ്റർ ക്യാമ്പയിനിനു ഐക്യദാർഢ്യവുമായി ആര്സെനാൽ. ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന എവേ മത്സരത്തിലെ തങ്ങളുൾടെ ജേഴ്സിയിൽ black lives matter എന്ന ലോഗോ പ്രിന്റോടു കൂടിയാകും ഗണ്ണേഴ്സ് കളത്തിലിറങ്ങുക.
സൂപ്പർ താരം അബാമേയാങ്ങിന്റെ ഷർട്ട് നമ്പറോട് കൂടിയ മാച്ച് ജേഴ്സിയുടെ ചിത്രങ്ങൾ അല്പം മുൻപ് ആര്സെനൽ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. കൂടാതെ കൊറോണ കാലത്ത് ബ്രിട്ടനിൽ സ്തുത്യർഹ സേവനം കാഴ്ച വെച്ച NHS(National Health Society)യോടുള്ള ആദരസൂചകമായി ഹൃദയാകൃതിയിലുള്ള നഹ്സ് ലോഗോയും ജേഴ്സിയിൽ കാണാം
o






































