Foot Ball Top News

ഒരു ഗോൾ, 2 അസിസ്റ്റ് – മെസ്സിയുടെ ചിറകിലേറി ബാഴ്സ

June 14, 2020

ഒരു ഗോൾ, 2 അസിസ്റ്റ് – മെസ്സിയുടെ ചിറകിലേറി ബാഴ്സ

ല ലീഗയിൽ മെസ്സിയും കൂട്ടാളികൾക്കും രാജകീയ വിജയം. എതിരില്ലാത്ത 4 ഗോളുകൾക്ക് അവർ മല്ലൊറാക്കയെ തോൽപിച്ചു, അതും എതിരാളികളുടെ ഹോം ഗ്രൗണ്ടിൽ. അർതോറോ വിദാൽ [2′], മാർട്ടിൻ ബ്രെയ്ത്വൈറ്റ് [37′], ജോർഡി അൽബ [79′] എന്നിവരാണ് മെസ്സിയെ കൂടാതെ ഗോൾ അടിച്ചത്. മെസ്സിയുടെ ഗോളിനായി ആരാധകർക്ക് ഇഞ്ചുറി ടൈം വരെയും കാത്തിരിക്കേണ്ടി വന്നു. എന്നാൽ അദ്ദേഹത്തിന്റെ കേളി മികവിന്റെ എല്ലാ സൗന്ദര്യം അടങ്ങിയ ഗോളുമായിരുന്നു അത്. മാർട്ടിൻ ബ്രെയ്ത്വൈറ്റ് ബാഴ്സക്കായി തന്റെ ആദ്യ ഗോൾ നേടിയ മത്സരം കൂടി ആയിരുന്നു ഇത്.

ഇതോടെ 28 കളികളിൽ നിന്ന് 61 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്തു തുടരുന്നു. 27 കളികളിൽ നിന്ന് 56 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാമതും.

Leave a comment