ഹാലാൻഡിന്റെ അവസാന നിമിഷ ഗോളിൽ ഡോട്ട്മണ്ട്; കിരീട പോരാട്ടം തുടരും
95 ആം മിനുട്ടിലെ ഹാലാൻഡിന്റെ ഗോളിൽ ബൊറൂസിയ ഡോട്ട്മണ്ട് ഡ്യൂസ്സൽഡോർഫിനെ മറികടന്നു. അതി മനോഹരമായ ഹെഡ്ഡെറിലൂടെയാണ് ഹാലാൻഡ് വിജയ ഗോൾ കണ്ടത്. ജനുവരിയിൽ വന്നതിന് ശേഷം ഹാലാൻഡിന്റെ ഡോട്ട്മണ്ടിനായിട്ടുള്ള 11 നാമത്തെ ഗോളാണ് ഇത്. മറ്റൊരു താരവും ജനുവരിയിൽ വന്നിട്ട് ബുണ്ടസ്‌ലീഗയിൽ ഇത്രയധികം ഗോളുകൾ അടിച്ചിട്ടില്ല.
Erling Haaland has scored 11 Bundesliga goals since his debut, no player has scored more in that period.#GalOnlineBetting
— kayfabe juliø🧘🏿♂️ (@baketerana) June 13, 2020
ജയാത്തതൊടെ 31 കളികളിൽ നിന്നായി 66 പോയിന്റുമായി ഡോട്ട്മണ്ട് രണ്ടാം സ്ത്ഥാനത്താണ്. ഒന്നാമതുള്ള ബയേണിനാകട്ടെ 30 കളികളിൽ നിന്ന് 70 പോയിന്റും. പക്ഷെ ബയേണിന് ഇന്ന് ശക്തരായ ബൊറൂസിയ മോചെൻഗ്ലാഡ്ബാക്കാണ് എതിരാളികൾ. ഫ്ലിക്ക് ബയേണിന്റെ മാനേജർ ആയി വന്നതിനു ശേഷം രണ്ടു തവണ ബയേണിനെ തോൽപിച്ച ഏക ടീമാണ് മോചെൻഗ്ലാഡ്ബാക്ക്. ബയേൺ തോൽക്കുക ആണെങ്കിൽ കിരീട പോരാട്ടം മുറുകും.






































