ഹോഫൻ ഹൈമിനെ രണ്ടു ഗോളിന് വീഴ്ത്തി ലെയ്‌പ്‌സിഗ് ….
ഡാനി ഒൽമോയുടെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ലെയ്‌പ്‌സിഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹോഫൻഹൈമിനെ തോൽപിച്ചു. വെറും രണ്ടു മിനുട്ടിന്റെ വ്യത്യാസത്തിൽ ഇരു ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആയിരുന്നു [9′, 11′]. ഇതോടെ 31 കളികളിൽ നിന്നായി 62 പോയിന്റുമായി ലെയ്‌പ്‌സിഗ് ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു.
ബാഴ്സ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഉന്നം വെച്ച താരമാണ് ഡാനി ഓല്മോ. പക്ഷെ പിന്നീട് ഇന്ററിന്റെ മാർട്ടിനെസിൽ കണ്ണ് ഉടക്കുകയാണ് ഉണ്ടായത്. ഏതായാലും ലെയ്‌പ്‌സിഗിന് ഒൽമോയുടെ വരവ് ഗുണം ചെയ്തു.






































