Foot Ball Top News transfer news

കുട്ടിഞ്ഞോയ്ക്കായി ആഴ്സണലും രംഗത്ത്

May 25, 2020

കുട്ടിഞ്ഞോയ്ക്കായി ആഴ്സണലും രംഗത്ത്

ലിയോ 10 സ്പോര്‍ട്ട്സ് നല്‍കിയ വാര്‍ത്തകള്‍ പ്രകാരം ബാഴ്സലോണ താരമായ ഫിലിപ് കുട്ടിഞ്ഞോയെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് ക്ലബായ ആഴ്സണലും രംഗത്ത് എത്തി.ആഴ്സണലിന്റെ പുതിയ കോച്ചായ മൈക്കല്‍ അര്‍ട്ടേറ്റയ്ക്ക് കുട്ടിഞ്ഞോയെ ടീമിലെടുക്കാന്‍ അതിയായ താല്‍പര്യം ഉണ്ടത്രേ.

 

 

സീസണിന്റെ അവസാനത്തിൽ ബ്രസീൽ താരം  ബാഴ്‌സലോണയിലേക്ക് മടങ്ങും. ബയേൺ മ്യൂണിക്കുമായുള്ള വായ്പയെത്തുടർന്ന് നിരവധി പ്രീമിയർ ലീഗ് ടീമുകൾ അദ്ദേഹത്തെ അടുത്ത സീസണിൽ സ്ഥിരമായി ടീമിലേക്ക് എടുക്കാമെന്ന്  പ്രതീക്ഷിക്കുന്നു.ഇതോടെ പ്രീമിയര്‍ ലീഗീല്‍ നിന്നും കുട്ടിഞ്ഞോയ്ക്ക് വേണ്ടി മല്‍സരിക്കുന്ന രണ്ട് ടീമുകളായി.ലഭിച്ച വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആഴ്സണല്‍ കുട്ടിഞ്ഞോയുടെ ഏജന്‍റ് കിയ ജൂറാബ്ചിയാനുമായി കോണ്‍ട്രാക്റ്റ് സംബന്ധിച്ച്  ചര്‍ച്ചകള്‍ തുടങ്ങി കഴിഞിരിക്കുന്നു.ബാഴ്സലോണയുടെ കോച്ചായ സെത്തിയന് കുട്ടിഞ്ഞോയെ കളിപ്പിക്കാന്‍ താല്‍പര്യം ഉണ്ടെന്ന് പണ്ട് പറഞ്ഞിട്ടുമുണ്ട്.

Leave a comment